വന്ദേഭാരതിന് വഴിയൊരുക്കാൻ കേരളത്തിൽ വേഗതാപഠനം

Tuesday 31 January 2023 2:01 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേഭാരത് എക്‌സ്‌പ്രസ് ട്രെയിൻ ഒാടിക്കുന്നതിന് മുന്നോടിയായി 160കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഒാടിക്കാനുള്ള സാദ്ധ്യതാപഠനം നടത്താൻ റെയിൽവേ ഉത്തരവിട്ടു. ഡിസംബർ 31ന് മുമ്പ് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.തിരുവനന്തപുരം മുതൽ മംഗലാപുരം വരെയുള്ള ട്രാക്കിൽ വേഗത്തിൽ ഒാടിക്കുന്നതിന് എന്ത് മാറ്റങ്ങൾ വരുത്തണമെന്നാണ് പഠിക്കുന്നത്. നിലവിൽ തിരുവനന്തപുരം മുതൽ കായംകുളം വരെ 110കിലോമീറ്ററും കായംകുളം മുതൽ തുറവൂർ വരെ 90കിലോമീറ്ററും തുറവൂർ മുതൽ എറണാകുളം വരെ 80കിലോമീറ്ററും എറണാകുളം മുതൽ ഷൊർണ്ണൂർ വരെ 90കിലോമീറ്ററും ഷൊർണ്ണൂർ മുതൽ മംഗലാപുരം വരെ 110കിലോമീറ്ററുമാണ് വേഗത.2025മാർച്ചിന് മുമ്പ് ഷൊർണ്ണൂർ മുതൽ മംഗലാപുരം വരെ 130കിലോമീറ്റർ വേഗതയിലെത്തിക്കും. സംസ്ഥാനത്ത് സിൽവർ ലൈൻ സെമി ഹൈസ്പീഡ് ട്രെയിനിന് പകരം നിലവിലുള്ള റെയിൽവേ ട്രാക്കിലൂടെ വന്ദേഭാരത് ട്രെയിൻ 160കിലോമീറ്റർ വേഗതയിൽ ഒാടിക്കാനാണ് ശ്രമം. ഭാരം താങ്ങാനുള്ള ശേഷി ട്രാക്കിനുണ്ടാക്കുകയും ജനവാസ മേഖലകളിൽ ട്രാക്കിന് രണ്ടുവശത്തും മതിൽ നിർമ്മിക്കുകയും വേണമെന്നാണ് റെയിൽവേയുടെ ആവശ്യം.

Advertisement
Advertisement