വിൻഡീസിനെ വീഴ്‌ത്തി ഇന്ത്യ ഫൈനലിൽ
Tuesday 31 January 2023 3:10 AM IST
ഈസ്റ്റ് ലണ്ടൻ: ത്രിരാഷ്ട്ര ട്വന്റി-20 വനിതാ പരമ്പരയിൽ വെസ്റ്രിൻഡീസിനെ 8 വിക്കറ്റിന് വീഴ്ത്തി ഇന്ത്യ ഫൈനലിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്‌റ്റിൻഡീസിന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 94 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടിക്കിറങ്ങിയ ഇന്ത്യ 13.5 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (95/2). 39 പന്തിൽ പുറത്താകാതെ 42 റൺസ് നേടിയ ജമൈമ റോഡ്രിഗസാണ് ഇന്ത്യയുടെ ചേസിംഗിന് ചുക്കാൻ പിടിച്ചത്. ക്യാപ്ടൻ ഹർമ്മൻപ്രീത് സിംഗ് പുറത്താകാതെ 32 റൺസുമായി മികച്ച പ്രകടം കാഴ്ചവച്ചു. 4 ഓവറിൽ 2 മെയ്ഡനുൾപ്പെടെ 11 റൺസ് നൽകി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമ്മയാണ് വിൻഡീസ് ബാറ്രിംഗ് നിരയെ പ്രതിസന്ധിയിലാക്കിയത്. പൂജ വസ്ട്രാക്കർ രണ്ട് വിക്കറ്റ് വീഴ്ത്തി. 2ന് നടക്കുന്ന ഫൈനലിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും.