വരന്റെ "കൂട്ടർ" പടക്കം പൊട്ടിച്ചു; വിവാഹ വീട്ടിൽ കൂട്ടത്തല്ല്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

Tuesday 31 January 2023 10:19 AM IST

കോഴിക്കോട്: പടക്കം പൊട്ടിച്ചതിന്റെ പേരിൽ വിവാഹ വീട്ടിൽ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ കൂട്ടത്തല്ല്. മേപ്പയ്യൂരിലാണ് സംഭവം. വധുവിന്റെ വീട്ടിലായിരുന്നു ചടങ്ങ്. വരന്റെ ബന്ധുക്കളാണ് പടക്കം പൊട്ടിച്ചത്.

വടകരയിൽ നിന്നെത്തിയ വരനും സംഘവും മേപ്പയ്യൂരിലെ വധുഗൃഹത്തിലെത്തിയതും പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് വധുവിന്റെ ബന്ധുക്കൾ ചോദ്യം ചെയ്തതോടെ തല്ലിൽ കലാശിക്കുകയായിരുന്നു. ഇതിനുപിന്നാലെ ചടങ്ങ് നടക്കുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ ആരോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.