അനധികൃത മദ്യവില്പന: ഒരാൾകൂടി അറസ്റ്റിൽ

Wednesday 01 February 2023 12:58 AM IST

വൈപ്പിൻ: അനധികൃത മദ്യവില്പനസംഘത്തിലെ ഒരാൾകൂടി അറസ്റ്റിലായി. ചെറായി ഒ.എൽ.എച്ച് കോളനിയിൽ (ബ്രസീൽ കോളനി) കൊടുശേരി വീട്ടിൽ മനു കെ.സത്യനാണ് (33) മുനമ്പം പൊലീസിന്റെ പിടിയിലായത്. കൂട്ടാളിയായ ഒ.എൽ.എച്ച് കോളനിയിലെ രാജേഷിനെ (കുഞ്ഞൻ) കഴിഞ്ഞ ഞായറാഴ്ച 24 കുപ്പി ഇന്ത്യൻനിർമ്മിത വിദേശമദ്യവുമായി പിടികൂടിയിരുന്നു. മദ്യം കടത്താനുപയോഗിച്ച കാർ പിടിച്ചെടുത്തു.

ഇൻസ്‌പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്‌പെക്ടർ കൃഷ്ണകുമാർ, എ.എസ്.ഐ എം.വി. രശ്മി, എസ്.സി.പി.ഒ എം.സി. ഷേമ, സി.പി.ഒ കെ.ആർ. ജൂബി തുടങ്ങിയവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. റിമാൻഡ് ചെയ്തു.