പാലിയേറ്റീവ് രോഗികളുടെ സംഗമം

Wednesday 01 February 2023 12:07 AM IST
ഒളവണ്ണ ഫെസ്റ്റിൻ്റെ ഭാഗമായി ബോട്ടാണിക്കൽ ഗാർഡനിൽ സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം വികെസി മമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ഒളവണ്ണ ഫെസ്റ്റിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ 23 വാർഡുകളിലെയും പാലിയേറ്റീവ് രോഗികളുടെ സംഗമം നടന്നു. മലബാർ ബോട്ടാണിക്കൽ ഗാർഡനിൽ നടന്ന ചടങ്ങ് വി.കെ.സി മമ്മദ്‌കോയ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി അദ്ധ്യക്ഷയായി.വിദഗ്ദ്ധ ഡോ.മെഹ്‌റൂഫ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.ജയപ്രകാശൻ, മെഡിക്കൽ ഓഫീസർ കെ. അമ്പിളി, പി. മിനി, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി എന്നിവർ പ്രസംഗിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പി ബാബുരാജൻ സ്വാഗതവും വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ എം.സിന്ധു നന്ദിയും പറഞ്ഞു.