വിദ്യാർത്ഥികളെ അനുമോദിച്ചു
Wednesday 01 February 2023 12:09 AM IST
പയ്യോളി: അഖില കേരള ടെക്‌നിക്കൽ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച പയ്യോളി ഗവ: ടെക്നിക്കൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സമ്മേളനം കാനത്തിൽ ജമീല പരിപാടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പയ്യോളി നഗരസഭാ ചെയർമാൻ വടക്കയിൽ ഷഫീഖ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി വിനോദ് ,വാർഡ് കൗൺസിലർ കെ.സി.ബാബുരാജ്, മുൻ സൂപ്രണ്ട് എ.വി സുരജിത്ത്, പി.ടി.എ പ്രതിനിധികളായ സുനിൽ ടി.പി, എസ്.അശോക് കുമാർ, ജാസ്മിൻ, കദീജ അദ്ധ്യാപകരായ സുരേഷ് കുമാർ, യേശുദാസ് , അനൂപ് കുമാർ ,കെ.എം ഷീജ , ഹെഡ്ക്ലാർക്ക് ഗിരീഷ് വി.കെ തുടങ്ങിയവർ പ്രസംഗിച്ചു. പരിശീലനം നൽകിയ സംഗീത അദ്ധ്യാപകനായ സുരേഷ് ബാബു, നൃത്താദ്ധ്യാപിക ഷീബ മനോജ്. എന്നിവരെ പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളെ ആദരിച്ചു. സജീവ് കുമാർ സ്വാഗതവും ബിനോയ് സ്കറിയ നന്ദിയും പറഞ്ഞു.