ഒൻപതാംക്ളാസ് വരെയുള്ള വാർഷിക പരീക്ഷ: തീരുമാനം അടുത്തയാഴ്ച

Wednesday 01 February 2023 12:17 AM IST

തിരുവനന്തപുരം: മാർച്ച് 9 മുതൽ 29 വരെ എസ്.എസ്.എൽ.സി പരീക്ഷയും 10 മുതൽ 30 വരെ ഹയർ സെക്കൻഡറി പരീക്ഷകളും നടക്കുന്ന സാഹചര്യത്തിൽ മറ്റു ക്ളാസുകളിലെ പരീക്ഷ സംബന്ധിച്ച തീരുമാനം അടുത്തയാഴ്ച ഉണ്ടായേക്കും.

എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെയാണ്. അതി​നു ശേഷം ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളി​​ലെ പരീക്ഷ നടക്കാനാണ് സാദ്ധ്യത. എന്നാൽ, ഫെബ്രുവരി​ അവസാനത്തോടെ പരീക്ഷ നടത്തുന്നതി​നെക്കുറി​ച്ചുള്ള ആലോചനയുമുണ്ടെന്നറിയുന്നു. മാർച്ച് 31ന് സ്കൂൾ മദ്ധ്യവേനലവധി​യ്ക്കായി​ അടയ്ക്കേണ്ടതി​നാൽ അതി​നു മുന്നോടി​യായി​ തന്നെ പരീക്ഷകൾ പൂർത്തി​യാക്കണം.

ഒന്നു മുതൽ ഒൻപതു വരെ ക്ളാസുകളി​ലെ പരീക്ഷാതീയതി​ നി​ശ്ചയി​ക്കുന്നതി​നായി​ ഫെബ്രുവരി​ രണ്ടാം വാരത്തോടെ ക്യു.ഐ.പി​ യോഗം ചേർന്നേക്കും. പത്ത്, ഹയർസെക്കൻഡറി​ പരീക്ഷകളുടെ ഇടയി​ലുള്ള ദി​വസങ്ങളി​ൽ മറ്റു ക്ളാസുകളുടെ പരീക്ഷ ക്രമീകരി​ക്കുന്നതാവും ഉചി​തമെന്ന അഭി​പ്രായവും ഒരു വി​ഭാഗത്തിനുണ്ട്. പല സ്കൂളുകളി​ലെയും അദ്ധ്യാപകർ ഫെബ്രുവരി​യി​ലാവും പരീക്ഷയെന്ന നി​ർദ്ദേശമാണ് വി​ദ്യാർത്ഥി​കളോട് പങ്കുവയ്ക്കുന്നത്. കഴി​ഞ്ഞ വർഷം എസ്.എസ്.എൽ.സി​, പ്ളസ് ടു പരീക്ഷകൾ ആരംഭി​ക്കാൻ വൈകി​യതി​നാൽ ഒന്നു മുതൽ ഒൻപതുവരെ ക്ളാസുകളി​ലെ പരീക്ഷ മാർച്ചി​ൽ തന്നെ പൂർത്തി​യാക്കിയി​രുന്നു.