സൈക്കിൾ യാത്ര, ലോകസമാധാനത്തിന്

Wednesday 01 February 2023 12:34 AM IST
മുംബൈയിൽ നിന്നും കന്യാകുമാരിയിലേക്ക് സൈക്കിൾ യാത്ര നടത്തുന്ന സൂരജും സച്ചിനും കോഴിക്കോട് മലാപ്പറമ്പ് ജംഗ്ഷനിൽ.

കോഴിക്കോട്: മനുഷ്യരാണ് നമ്മൾ എന്ന സന്ദേശമുയർത്തി ലോകസമാധാനത്തിനായി മുബൈയിൽ നിന്നും കന്യാകുമാരിയിലേക്ക് രണ്ട് യുവാക്കളുടെ സൈക്കിൾ യാത്ര. മുംബൈ അന്ധേരി സ്വദേശികളായ സച്ചിൻ പാൽക്കർ, സൂരജ് ബുവാദ് എന്നിവരാണ് സൈക്കിളിൽ രാജ്യം ചുറ്റുന്നത്. ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയ സംഘം രാജ്യത്ത് മതത്തിന്റേയും ജാതിയുടേയും പേരിൽ നടക്കുന്ന വേർതിരിവിൽ മനംനൊന്താണ് തങ്ങളുടെ ഈ യാത്രയെന്നും സ്വാമി വിവേകാനന്ദൻ കൊളുത്തിയ സമസ്ത ലോകത്തിനും സുഖം വരട്ടേ എന്ന സന്ദേശമാണ് യാത്രയുടെ ലക്ഷ്യമെന്നും പറഞ്ഞു. വിവേകാനന്ദ സന്ദേശങ്ങളടങ്ങുന്ന നോട്ടീസുകൾ വിതരണം ചെയ്യുന്നതിനൊപ്പം വിവിധ കേന്ദ്രങ്ങളിൽ തങ്ങളുടെ ലക്ഷ്യങ്ങൾ വിവരിച്ചുകൊണ്ടുമാണ് യാത്ര. ഇരുവരും നിരവധി തവണ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൈക്കിളിൽ സന്ദേശ യാത്രകൾ നടത്തിയിട്ടുണ്ട്. ജനുവരി 22നാണ് അന്ധേരിയിൽ നിന്നും യാത്ര തുടങ്ങിയത്.