ഉപഹാരം നൽകി അനുമോദിച്ചു

Wednesday 01 February 2023 12:42 AM IST
തപാൽ വകുപ്പിന്നെ കത്ത് എഴുത്തിൽ ഒന്നാം സ്ഥാനം നേടിയ വടകര സെൻ്റ് ആൻ്റണീന്ന് സ്കൂളിലെ ഷിയാ ര പ്രസാദിന് കെ.കെ രമ എം.എൽ എ സമ്മാനം കൈമറി അനുമോദിക്കുന്നു

വടകര: തപാൽ വകുപ്പ് ധായ് അഖാർ കാമ്പയിന്റെ ഭാഗമായി ദേശീയതലത്തിൽ നടത്തിയ കത്തെഴുത്ത് മത്സരത്തിൽ വടകര സെന്റ് ആന്റണീസ് ഹൈസ്കൂളിലെ ഷിയാര പ്രസാദിന് ഒന്നാംസ്ഥാനം ലഭിച്ചു. 18 വയസിൽ താഴെയുള്ളവർക്കായി നടത്തിയ കത്തെഴുതൽ മത്സരത്തിൽ ഇൻലൻഡ് വിഭാഗത്തിൽ കേരള പോസ്റ്റൽ സർക്കിളിൽ ഒന്നാംസ്ഥാനവും 25,000 രൂപ ക്യാഷ് അവാർഡും തപാൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. വടകര പോസ്റ്റൽ സൂപ്രണ്ട് സി. കെ മോഹനൻ ഉദ്ഘാടനം ചെയ്തു. കെ.കെ രമ എം.എൽ.എ മുഖ്യാതിഥിയായി. ഷിയാരയ്ക്കുള്ള ഉപഹാരവും മൈ സ്റ്റാമ്പ് കൈമാറലും എം.എൽ.എ നടത്തി. പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്ലൂബെൽ തോമസ് അദ്ധ്യക്ഷയായി. അസി. സൂപ്രണ്ട് സ്വരാജ് നായർ, പി.ടി.എ പ്രസിഡന്റ് എ.കെ.സുരേഷ്, കെ.പി ബിജി എന്നിവർ പ്രസംഗിച്ചു.