കേരളത്തെ ഡിസൈൻഡ് ഡെസ്റ്റിനേഷൻ ആക്കും: മന്ത്രി

Wednesday 01 February 2023 1:54 AM IST
ഫോ​ർ​ട്ട് ​കൊ​ച്ചി​യി​ൽ​ ​പ​പ്പാ​ഞ്ഞി​ ​ആ​ർ​ട്ഫെ​യ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​ ​ശേ​ഷം​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ​പ്ര​ദ​ർ​ശ​നം​ ​നോ​ക്കി​കാ​ണു​ന്നു.​ ​കെ.​ജെ.​ ​മാ​ക്സി​ ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​രേ​ണു​രാ​ജ് ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

ഫോർട്ട് കൊച്ചിയിൽ പപ്പാഞ്ഞി ആർട് ഫെയറിന് തുടക്കമായി

കൊച്ചി: ടൂറിസ്റ്റ് സൗഹൃദ കേന്ദ്രമായി മാറ്റുന്നതിന്റെ ഭാഗമായി കേരളത്തെ ഡിസൈൻഡ് ഡെസ്റ്റിനേഷൻ ആക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോർട്ട്‌കൊച്ചി ഫ്രീഡം ജയിൽ മ്യൂസിയത്തിൽ പ്രാദേശിക കലാകാരന്മാരുടെ കലാപ്രദർശനമായ പപ്പാഞ്ഞി ആർട് ഫെയർ 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബീച്ച്‌ ഹെറിട്ടേജ് ടൂറിസം എന്നിവയ്ക്ക് പ്രാധാന്യമുള്ള ജില്ലയാണ് എറണാകുളം. പപ്പാഞ്ഞി ആർട് ഫെയർ പോലുള്ള പ്രദർശനങ്ങൾ ടൂറിസ്റ്റുകളെ ആകർഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.രേണു രാജ്, സബ് കളക്ടർ പി. വിഷ്ണു രാജ്, കൊച്ചി നഗരസഭ കൗൺസിലർമാരായ ആന്റണി കുരിത്തറ, ബെനഡിക്ട് ഫെർണാണ്ടസ്, ആന്റണി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

കൊച്ചിയിലെ പ്രാദേശിക കലാകാരന്മാരുടെ കലാസൃഷ്ടികളുടെ പ്രദർശനത്തിനും വില്പനയ്ക്കുമായി കൊച്ചിൻ ഹെറി​റ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് രണ്ടാഴ്ച നീളുന്ന പപ്പാഞ്ഞി ആർട് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്. അൻപതോളം കലാകാരന്മാരുടെ സൃഷ്ടികൾ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, സെന്റർ ഫോർ ഹെരിറ്റേജ്, എൻവയറൺ​മെന്റ് ആൻഡ് എഡ്യുക്കേഷൻ, ഹോം സ്റ്റേ ഓണേഴ്‌സ് വെൽഫയർ അസോസിയേഷൻ കേരള, ആർട്ട് ബക്കറ്റ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പ്രദർശനം.