ചോറ്റാനിക്കരയിൽ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ്
Wednesday 01 February 2023 1:56 AM IST
കൊച്ചി: ആർത്തവ ശുചിത്വം ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത് പരിധിയിൽ എല്ലാ സ്ത്രീകൾക്കും മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യാൻ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2022- 23 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കപ്പു വിതരണം . സ്ത്രീകളെ കൂടി വികസന പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം. ആർ. രാജേഷ് പറഞ്ഞു.
14 വാർഡുകളിൽ നിന്നായി 18 മുതൽ 45 വയസ് വരെയുള്ളവർക്കാണ് കപ്പ് നൽകുന്നത്. വാർഡ് മെമ്പർമാർ, ആശാവർക്കർമാർ എന്നിവർ മുഖേന ഗുണഭോക്താക്കളെ കണ്ടെത്തു. 700 ഗുണഭോക്താക്കൾ ഉണ്ടാകുമെന്ന് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.