ആരും കാണാത്ത തവളയെ സംസ്ഥാന ജീവിയായി പ്രഖ്യാപിക്കേണ്ടെന്ന് മുഖ്യമന്ത്രി; പാതാള തവളയെ സംസ്ഥാന തവളയാക്കാനുളള നീക്കം ഉപേക്ഷിച്ചു

Tuesday 31 January 2023 10:17 PM IST

തിരുവനന്തപുരം: വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന പാതാള തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കുന്നതിനുളള നീക്കം ഉപേക്ഷിച്ചു. സംസ്ഥാന വന്യജീവി ബോർഡിന്റെ യോഗത്തിൽ വച്ച ശുപാർശയിൽ വന്യജീവി ബോർഡിൽ പോലും ആരുംകാണാത്ത തവളയെ സംസ്ഥാനജീവിയായി പ്രഖ്യാപിക്കേണ്ട എന്ന് മുഖ്യമന്ത്രി നിലപാട് എടുത്തതോടെയാണ് യോഗം ശുപാർശ തളളിയത്. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഈ തവളയെ സംസ്ഥാന തവളയാക്കാൻ ശുപാർശ മുന്നോട്ട് വച്ചത്.

364 ദിവസവും ഭൂമിക്കടിയിലും കേവലം ഒരുദിവസം മാത്രം പുറത്തും കാണപ്പെടുന്ന അത്യപൂർവ ഇനത്തിൽപെട്ട തവളയാണ് പാതാളതവള. പശ്ചിമഘട്ടത്തിൽ വളരെയപൂർവമായി മാത്രമാണ് പിഗ്‌നോസ് തവള അഥവാ പന്നിമൂക്കൻ തവള എന്ന പേരിലും അറിയപ്പെടുന്ന ഈ തവളയെ കാണാനാകുക.ഇക്കഴിഞ്ഞ പത്തൊൻപതിനായിരുന്നു യോഗം.