ഗ്ലോബൽ എക്സ്പോ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Wednesday 01 February 2023 1:16 AM IST
ഗ്ലോബൽ എക്സ്പോ: ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കൊച്ചി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം മറൈൻ ഡ്രൈവിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജി ജി.ഇ.എക്‌സ് കേരള -23ന്റെ ഒരുക്കങ്ങൾ മന്ത്രി എം.ബി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ഫെബ്രുവരി 4ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗ്ലോബൽ എക്സ്പോ ഉദ്ഘാടനം ചെയ്യും. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി എക്‌സിബിഷൻ, സെമിനാറുകൾ, സംരംഭക സമ്മേളനം തുടങ്ങിയവ നടക്കും. യോഗത്തിൽ മേയർ എം. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement