എറണാകുളം മെഡിക്കൽ കോളേജിന് മൂന്ന് ഡയാലിസിസ് മെഷീനുകൾ
Wednesday 01 February 2023 1:19 AM IST
കളമശേരി : എറണാകുളം മെഡിക്കൽ കോളേജിന് കൊച്ചി സിറ്റി റോട്ടറി ക്ലബ് ഭാരവാഹികൾ മൂന്ന് ഡയാലിസിസ് മെഷീനുകൾ കൈമാറി . നിലവിൽ പതിനഞ്ച് മെഷീനുകളാണ് ഇവിടെയുള്ളത്. 90 ഓളം രോഗികൾ ദിവസവും ഡയാലിസിസ് ചെയ്തുവരുന്നു. പുതിയ മെഷീനുകൾ പ്രവർത്തനസജ്ജമാകുന്നതോടെ മൂന്ന് സ്ലോട്ടുകൾ കൂടി അനുവദിക്കാൻ കഴിയും.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഡയാലിസിസ് വിഭാഗത്തിൽ നാല് ഡോക്ടർമാരും 11 ജീവനക്കാരുമാണുള്ളത്. മെഡിക്കൽ സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോട്ടറി ക്ലബ് ജില്ലാ ഡയറക്ടർ ഇ. എ. നോബി ഡയാലിസിസ് മെഷീനുകൾ കൈമാറി.