പുസ്തക പ്രകാശനം

Wednesday 01 February 2023 1:19 AM IST
പ്രൊഫ. കെ.പി.ശങ്കരൻ രചിച്ച 'ഗാന്ധി ആൻഡ് ദ സെൻട്രാലിറ്റി ഒഫ് എത്തിക്‌സ് ' എന്ന പുസ്തകം മന്ത്രി എം. ബി.രാജേഷ് പ്രകാശനം ചെയ്യുന്നു.

കൊച്ചി: പ്രൊഫ. കെ.പി.ശങ്കരൻ രചിച്ച, പ്രബോധ പബ്ലിക്കേഷന്റെ 'ഗാന്ധി ആൻഡ് ദ സെൻട്രാലിറ്റി ഒഫ് എത്തിക്‌സ് ' എന്ന പുസ്തകം മന്ത്രി എം. ബി.രാജേഷ് പ്രകാശനം ചെയ്തു. ഗാന്ധിജി കൂടുതൽ ദു:ഖിക്കുന്ന അവസ്ഥ വീണ്ടും ശക്തിയായി ആഞ്ഞടിക്കുകയാണെന്നും ഈ പുസ്തകം അതിനു ഉത്തരമാണെന്നും മന്ത്രി പറഞ്ഞു. ചവറ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ അഡ്വ. തുളസിരാജ് പുസ്തകം ഏറ്റുവാങ്ങി. ചവറ കൾചറൽ സെന്റർ ഡയറക്ടർ ഫാ. പുതുശേരി, ഡോ.വിനോദ് കുമാർ കല്ലോലിക്കൽ, പ്രബോധ ട്രസ്റ്റ് സെക്രട്ടറി ഡി.ഡി. നവീൻ കുമാർ,എൻ. മാധവൻകുട്ടി, ഡോ. പി.യു. ലീല തുടങ്ങിയവർ സംസാരിച്ചു.