ലഹരിവിരുദ്ധ സന്ദേശവുമായി  അൻസാഫ് മുഗ്രിൻ മുച്ചക്ര വാഹനത്തിൽ

Wednesday 01 February 2023 1:21 AM IST
അൻസാഫ് മുഗ്രിൻ

കൊച്ചി: സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ മുച്ചക്ര വാഹനത്തിൽ ലഹരി വിരുദ്ധ പ്രചാരണവുമായി 36 കാരൻ നാദാപുരം സ്വദേശി അൻസാഫ് മുഗ്രിൻ. ജന്മനാ കാലിന് സ്വാധീനമില്ലാത്ത ലോട്ടറി വില്പന തൊഴിലാളിയായ ഇദ്ദേഹം കഴിഞ്ഞ 26 ന് നാദാപുരത്ത് നിന്നുമാണ് തന്റെ മുച്ചക്ര വാഹനത്തിൽ ലഹരി വിരുദ്ധ സന്ദേശങ്ങളും സ്റ്റിക്കറും പതിപ്പിച്ച് യാത്ര തുടങ്ങിയത്. മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിലെ പര്യടനത്തിനു ശേഷം യാത്ര കൊച്ചിയിൽ സമാപിച്ചു. എക്‌സൈസ് വകുപ്പിന്റെ വിമുക്തി ക്ലബിന്റെ സഹകരണത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്. സ്‌കൂളുകളിലും പൊതു ഇടങ്ങളിലും ലഹരിവിരുദ്ധ ലഘുലേഖകളും നോട്ടീസും വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.