സിയാൽ: ഡ്യൂട്ടി ഫ്രീ ലക്കി ഡ്രോ സമ്മാന വിതരണം
Wednesday 01 February 2023 1:30 AM IST
നെടുമ്പാശേരി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കൊച്ചിൻ ഡ്യൂട്ടി ഫ്രീ നടത്തിയ ലക്കി ഡ്രോയിലെ വിജയികൾക്ക് സമ്മാനം കൈമാറി. കട്ടപ്പന വെള്ളയാംകുടി പുളിമൂട്ടിൽ വീട്ടിൽ ലൗലി വർഗീസിന് മെഗാ സമ്മാനമായ സ്‌കോഡ കുഷാക്ക് കാറിന്റെ താക്കോൽ സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് കൈമാറി. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ടി.ജി. വിജേഷ് കുമാറാണ് ഭാഗ്യശാലിയെ നറുക്കെടുത്തത്. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ സജി കെ. ജോർജ്, ഡ്യൂട്ടി ഫ്രീ ഓപ്പറേഷൻസ് മേധാവി ജേക്കബ് ടി. എബ്രഹാം, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി.ജി. വിജേഷ് കുമാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.