ലക്ഷ്‌മിയുടെ ചൂലാലയും ഹിറ്റാകും

Wednesday 01 February 2023 1:32 AM IST
കാഴ്ച പരിമിതർക്ക് ജോലിയെന്ന ലക്ഷ്യവുമായി ലക്ഷ്മി മേനോൻ രൂപകല്പന ചെയ്ത ചൂലാല എന്ന ചൂൽ

കൊച്ചി: കാഴ്‌ചയില്ലാത്തവർക്ക് വരുമാനം കണ്ടെത്താൻ ഡിസൈനർ ലക്ഷ്‌മി മേനോൻ ആവിഷ്‌കരിച്ച ചൂലാല എന്ന ആശയം ശ്രദ്ധയാകർഷിച്ചു. വിത്തുപേനയും പ്രളയകാലത്ത് ചേക്കുട്ടി പാവയും കൊവിഡ് കാലത്ത് 'ശയ്യ' കിടക്കയും അമ്മൂമ്മത്തിരിയുമൊക്കെയായി നിരാലംബർക്കും അവശർക്കുമായി 16 ആശയങ്ങൾ ഇതുവരെ ആവിഷ്‌കരിച്ചിട്ടുണ്ട് ലക്ഷ്‌മി മേനോൻ. വ്യക്തിഗത സാമൂഹ്യപ്രതിബദ്ധത എന്ന നിലയ്ക്കാണ് കാഞ്ഞിരമറ്റം സ്വദേശിയായ ലക്ഷ്‌മി സംരംഭങ്ങൾ തുടങ്ങുന്നത്. പിന്നീട് സ്ഥാപനങ്ങൾ കോർപ്പറേറ്റ് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി ഏറ്റെടുത്തുകൊള്ളുമെന്ന് അവർ പറയുന്നു. കേരള ഫെഡറേഷൻ ഒഫ് ദ് ബ്ലൈൻഡിന്റെ പോത്താനിക്കാട് ട്രെയിനിംഗ് കം പ്രൊഡക്ഷൻ കേന്ദ്രത്തിലെ സ്ത്രീകൾക്ക് എന്തെങ്കിലും വരുമാനമാർഗമെന്ന നി​ലയി​ലായി​രുന്നു ചൂലാലയുടെ തുടക്കം. ഈർക്കിൽ കോർത്തും നെയ്‌തും തയ്യാറാക്കുന്ന ചെറിയ ചൂലുകളാണ് ചൂലാല.