അഞ്ച് ദിവസം ഒറ്റപ്പെട്ട മഴ
Wednesday 01 February 2023 4:35 AM IST
തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തെക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങി ഇന്ന് ശ്രീലങ്കയിലെത്തും.ഇതുമൂലം അടുത്ത അഞ്ച് ദിവസം തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാകേന്ദ്രം അറിയിച്ചു.തമിഴ്നാട് തീരത്തും,ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലും 55കലോമീറ്റർ വരെ വേഗതയിൽ കനത്തകാറ്റടിക്കാനിടയുണ്ട്.ഈ ഭാഗങ്ങളിൽ മീൻപിടിക്കാൻ പോയിട്ടുള്ളവരെ തിരിച്ചുവിളിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.അതേസമയം കേരളം,ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിക്കാനിറങ്ങാൻ തടസമില്ല.