'എൽ.പി.എസ്.ടി. നിയമന ക്രമക്കേടിൽ അന്വേഷണം നടത്തണം'

Wednesday 01 February 2023 12:45 AM IST
നിയമനക്രമക്കേടിനെതിരെ. കെ.പി.എസ്.ടി.എ. കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. ഡി.ഇ. ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എൽ.പി. എസ്.ടി.നിയമനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.ഡി.ഇ.ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ക്രമക്കേടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് കോഴിക്കോട്. ഡി.സി.സി. പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ ആവശ്യപ്പെട്ടു. നിയമനക്രമക്കേടിനെതിരെ കെ.പി.എസ്.ടി.എ. കോഴിക്കോട് റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി. ഡി.ഇ. ഓഫീസിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഡി.ഡി.ഇ. ഒപ്പിട്ട ഉത്തരവ് ഡി.ഡി.ഇ. ഓഫീസിൽ നിന്നും തിരുത്തപ്പെട്ടത് അത്യന്തം ഗൗരവതരമാണ്. ഡി.ഡി.ഇ. ഓഫീസ് ഭരണഘടനയുടെ റിക്രൂട്ടിംഗ് ഓഫീസായി മാറിയതിന് ഡി.ഡി.ഇ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഷാജു.പി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.ശ്യാംകുമാർ, ജില്ലാ സെക്രട്ടറി ടി.കെ.പ്രവീൺ, ജില്ലാ ട്രഷറർ ടി. ടി. ബിനു, പി.എം. ശ്രീജിത്ത്, ടി.അശോക് കുമാർ, ടി.ആബിദ്, സജീവൻ കുഞ്ഞോത്ത്, പി.ജെ.ദേവസ്യ, പി.കെ.ഹരിദാസൻ, കെ.റഷീദ, കെ.പി. മനോജ്കുമാർ, കെ.എം. മണി,കെ. നന്ദകുമാർ, പി.കെ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.