'യൂഫോറിയ 2023' ഉദ്ഘാടനം ചെയ്തു
Wednesday 01 February 2023 12:48 AM IST
കുറ്റ്യാടി: പഠനരംഗത്തും പാഠ്യേതര രംഗത്തുമുള്ള ജാഗ്രതയോടെയുള്ള ഇടപെടലുകൾ പ്രതിഭകളെ സൃഷ്ടിക്കുമെന്നും സാമൂഹിക പ്രതിബദ്ധതയും മാനവികതയും അതിനൊപ്പം ചേർത്തു നിർത്തണമെന്നും കവിയും ഗാനരചയിതാവുമായ എ കെ രഞ്ജിത്ത് .ഹൈടെക്ക് ഹയർ സെക്കൻഡറി സ്കൂൾ വട്ടോളിയുടെ വാർഷികാഘോഷ പരിപാടി 'യൂഫോറിയ 2023' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും സബ് ജില്ലാതല മത്സര വിജയികളെയും ചടങ്ങിൽ അനുമോദിച്ചു. എൻ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ബൈജു മുഖ്യ പ്രഭാഷണം നടത്തി . കെ.ജയേഷ് ,എ.അജേഷ് കുമാർ, പി.പി സുനൈദ് ,പി.നസീറ , വി.പി സിദ്ധിക്ക് ,ദേവനന്ദ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.