സുന്നി ആദർശ സമ്മേളനം ഇന്ന് ചെറുവാടിയിൽ

Wednesday 01 February 2023 12:49 AM IST
samastha

മുക്കം: സമസ്ത കൊടിയത്തൂർ പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിക്കുന്ന സുന്നി ആദർശ സമ്മേളനം ചെറുവാടി ഖിലാഫത്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 7 മുതൽ നടക്കുമെന്ന് സംഘാടകർ മുക്കത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നൂറാം വാർഷികത്തിന് ഒരുങ്ങുന്ന സമസ്തയുടെ ആശയാദർശങ്ങൾ പ്രചരിപ്പിക്കാനും നവീന ആശയക്കാരുടെ ആദർശ പാപ്പരത്വം തുറന്നുകാണിക്കാനും നടത്തുന്ന സമ്മേളനം സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.മോയിൻകുട്ടി അദ്ധ്യക്ഷത വഹിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ മുഖ്യപ്രഭാഷണവും മുസ്തഫ അശ്‌റഫി കക്കുപടി വിഷയാവതരണവും നടത്തുമെന്നും സംഘാടകർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ കെ.മോയിൻകുട്ടി, സി.കെ ബീരാൻകുട്ടി, വൈത്തല അബൂബക്കർ, കെ. സാദിഖ് ചെറുവാടി, മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി, അസീസ് ചാത്തപറമ്പ് എന്നിവർ പങ്കെടുത്തു.