വിമാനത്തിൽ പുകവലിച്ചയാൾ പിടിയിൽ
Wednesday 01 February 2023 12:03 AM IST
നെടുമ്പാശേരി: വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ പിടിയിലായി. ദുബായിൽനിന്ന് കൊച്ചിയിലേയ്ക്ക് വന്ന സ്‌പൈസ്ജെറ്റ് വിമാനത്തിലെ യാത്രക്കാരൻ തൃശൂർ മാള സ്വദേശി സുകുമാരനാണ് പിടിയിലായത്. വിമാനത്തിന്റെ ടോയ്‌ലെറ്റിൽ കയറിയാണ് ഇയാൾ പുകവലിച്ചത്. പുക പുറത്തേക്ക് വന്നതിനെ തുടർന്ന് വിമാനജീവനക്കാർ ചേർന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. വിമാനത്തിൽ പുകവലി കർശനമായി നിരോധിച്ചിട്ടുണ്ട്.