കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് സംഭവം ഉന്നത പൊലീസ് അന്വേഷിക്കണം: അടൂർ, ചെയർമാൻ സ്ഥാനം രാജിവച്ചു

Wednesday 01 February 2023 12:04 AM IST

തിരുവനന്തപുരം : കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തെ തുടർന്ന് ഡയറക്ടർ ശങ്കർ മോഹന് സ്ഥാനം ഒഴിയേണ്ടിവന്നതിൽ പ്രതിഷേധിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ചെയർമാൻ പദവി രാജിവച്ചു. ഉയർന്ന റാങ്കിലുള്ള സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് സംഭവം അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽക്കണ്ട് രാജി നൽകിയശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുതിയ ബാച്ചിൽ പ്രവേശനം നേടി കുട്ടികളുടെയും ഭാവിയിൽ ആശങ്കയുണ്ടെന്നും പറഞ്ഞു. യോഗ്യരും അനുഭവസമ്പന്നരുമായ എട്ട് അദ്ധ്യാപകരും അക്കാഡമിക് കൗൺസിലിന്റെ ചെയർമാനായ സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. കൂടുതൽ പേർ ഇനിയും വിട്ടുപോകുമെന്നും അടൂർ സൂചിപ്പിച്ചു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളും വൃത്തികെട്ട അധിക്ഷേപങ്ങളുമാണ് ശങ്കർ മോഹന് നേരെയുണ്ടായത്. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ട്. ഗേറ്റ് കാവൽക്കാരൻ, പി.ആർ.ഒ, ഓഫീസ് ക്ലാർക്ക് തുടങ്ങിയവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ട്. ഐ.എഫ്.എഫ്.കെ കാണാനെന്ന പേരിൽ തിരുവനന്തപുരത്തെത്തിയ വിദ്യാർത്ഥികളാണ് സമരം ആസൂത്രണം ചെയ്തത്. ഫെസ്റ്റിവലിന്റെ തോളിലേറി അവർ നടത്തിയത് വിദ്രോഹപരിപാടികളാണ്. ശങ്കർ മോഹനെ അപമാനിച്ച് പടികടത്തിയത് തിരുത്താനാകാത്ത ദുരന്തമാണ്. മാദ്ധ്യമങ്ങൾ ആടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊന്നു- അടൂർ പറഞ്ഞു.

ദളിത് ജീവനക്കാരില്ല

ശങ്കർമോഹന്റെ വീട്ടു ജോലിക്ക് ജീവനക്കാരെ നിയോഗിച്ചുവെന്നത് ശരിയല്ല. ഡയറക്ടറുടെ ഔദ്യോഗിക വസതിയുടെ മുറ്റമടിക്കാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് ആളെ നിയോഗിക്കുന്നത്. അതും ആഴ്ചയിൽ ഒരിക്കൽ. ഈ ശുചീകരണതൊഴിലാളികളിൽ ആരും ദളിത് വിഭാഗത്തിൽപ്പെട്ടവരില്ല. വില്പനയ്ക്കുള്ള സംഗതിയാണ് ജാതിയെന്ന് തിരിച്ചറിഞ്ഞുള്ള നീക്കമായിരുന്നു അത്.

'ഉന്നതവിദ്യാഭ്യാസവകുപ്പ് നിയോഗിച്ച അന്വേഷണ കമ്മിറ്റി പ്രതിഭാഗത്തുള്ള ശങ്കർ മോഹനെയോ എന്നെയോ അന്വേഷണത്തിൽ ഉൾപ്പെടുത്തിയില്ല. മന്ത്രി ബിന്ദു വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചയെക്കുറിച്ച് എനിക്കറിയില്ല. ഞാൻ കൂടി താത്പര്യമെടുത്ത പ്രകാരം മുഖ്യമന്ത്രി ഉന്നതല അന്വേഷണ കമ്മിഷനെ നിയോഗിച്ചെങ്കിലും അവരും കാര്യമായ അന്വേഷണം നടത്താതെ സോഷ്യൽ മീഡിയയിൽ പലരും വിളമ്പിയ ചൂടുള്ള കള്ളങ്ങളാണ് റിപ്പോർട്ടായി സമർപ്പിച്ചത്." - അടൂർ പറഞ്ഞു.

ദി​ലീ​പ് ​കു​റ്റ​വാ​ളി​യെ​ന്ന് ​ആ​ര് ​പ​റ​ഞ്ഞു​:​ ​അ​ടൂർ

തി​രു​വ​ന​ന്ത​പു​രം​:​ ​ന​ട​ൻ​ ​ദി​ലീ​പ് ​കു​റ്റ​വാ​ളി​യാ​ണെ​ന്ന് ​ആ​രാ​ണ് ​തീ​രു​മാ​നി​ച്ച​തെ​ന്ന് ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​ചോ​ദി​ച്ചു.​ ​കോ​ട​തി​ ​പ​റ​ഞ്ഞോ,​ ​അ​ദ്ദേ​ഹം​ ​കു​റ്റ​വാ​ളി​യാ​ണെ​ന്ന് ​?​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ചേ​ർ​ന്ന് ​അ​ദ്ദേ​ഹ​ത്തെ​ ​കു​റ്റ​വാ​ളി​യാ​ക്കു​ക​യാ​യി​രു​ന്നു.​ ​കോ​ട​തി​ ​തെ​ളി​വു​ക​ളോ​ടെ​ ​തെ​ളി​യി​ക്കു​ന്ന​തു​വ​രെ​ ​ദി​ലീ​പ് ​കു​റ്റ​വാ​ളി​യാ​ണെ​ന്ന് ​താ​ൻ​ ​പ​റ​യി​ല്ലെ​ന്നും​ ​കെ.​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​വി​ശ​ദി​ക​രി​ക്കു​ന്ന​തി​നി​ടെ​ ​അ​ടൂ​ർ​ ​ആ​വ​ർ​ത്തി​ച്ചു.​ ​കെ.​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ ​യൂ​ണി​യ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ച്ഛ​ന്റെ​ ​പ്രാ​യ​മു​ള്ള​ ​പ്രൊ​ഫ​സ​റു​ടെ​ ​ക​ഴു​ത്തി​ന് ​കു​ത്തി​പ്പി​ടി​ച്ചെ​ന്നും​ ​ഈ​ ​ചെ​യ​ർ​മാ​ൻ​ ​മ​ന്ത്രി​യെ​ ​ക​ണ്ട​പ്പോ​ൾ​ ​ക​ഷ്ട​പ്പാ​ടു​ക​ൾ​ ​പ​റ​ഞ്ഞ് ​പൊ​ട്ടി​ക്ക​ര​യു​ക​യാ​യി​രു​ന്നെ​ന്നും​ ​അ​ടൂ​ർ​ ​പ​റ​ഞ്ഞു.

വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ആ​ശ​ങ്ക​ ​വേ​ണ്ട​:​ ​മ​ന്ത്രി​ ​ബി​ന്ദു

ചെ​യ​ർ​മാ​ൻ​ ​സ്ഥാ​ന​ത്തു​ ​നി​ന്ന് ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​രാ​ജി​വ​ച്ച​തി​ന് ​കാ​ര​ണം​ ​പ്ര​തി​ഷേ​ധ​മാ​ണെ​ങ്കി​ൽ​ ​അ​തി​നു​ള്ള​ ​കാ​ര​ണം​ ​കാ​ണു​ന്നി​ല്ലെ​ന്ന് ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​അ​ടൂ​രി​ന്റെ​ ​കൂ​ടി​ ​സ​മ്മ​ത​ത്തോ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​ക​മ്മി​ഷ​നെ​ ​നി​യോ​ഗി​ച്ച​ത്.​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്ന​തി​ൽ​ ​വീ​ഴ്ച​ ​ഉ​ണ്ടാ​യി​ട്ടു​ണ്ട്.​ ​അ​ടൂ​ർ​ ​പ​റ​ഞ്ഞ​വ​യി​ൽ​ ​ക​ഴ​മ്പു​ണ്ടെ​ങ്കി​ൽ​ ​അ​ന്വേ​ഷി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഭാ​വി​യി​ൽ​ ​ആ​ശ​ങ്ക​ ​വേ​ണ്ടെന്നും ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ശ​ങ്ക​ർ​ ​മോ​ഹ​ന്റെ​ ​വീ​ട്ടി​ലെ​ ​ടോ​യ്‌​ലെ​റ്റ് ക​ഴു​കി​പ്പി​ച്ചെ​ന്ന് ​തൊ​ഴി​ലാ​ളി​കൾ

കോ​ട്ട​യം​:​ ​കെ.​ആ​ർ.​ ​നാ​രാ​യ​ണ​ൻ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​ശു​ചീ​ക​ര​ണ​ ​തൊ​ഴി​ലാ​ളി​ക​ളി​ൽ​ ​പ​ട്ടി​ക​ജാ​തി​ക്കാ​രി​ല്ലെ​ന്നു​ ​അ​ടൂ​ർ​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ ​പ​റ​ഞ്ഞ​തി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മി​ല്ലെ​ന്ന് ​ജീ​വ​ന​ക്കാ​ർ.​ ​ഒ​രാ​ൾ​ ​ദ​ലി​ത് ​വി​ഭാ​ഗ​ത്തി​ൽ​ ​നി​ന്നു​ള്ള​താ​ണ്.​ ​മൂ​ന്നു​ ​പേ​ർ​ ​ഒ.​ബി.​സി​ക്കാ​രാ​ണ്.​ ​ഡ​യ​റ​ക്ട​റാ​യി​രു​ന്ന​ ​ശ​ങ്ക​ർ​ ​മോ​ഹ​ന്റെ​ ​വീ​ട്ടി​ലെ​ ​ടോ​യ്‌​ലെ​റ്റ് ​ക​ഴു​കി​പ്പി​ച്ചെ​ന്ന​ ​ആ​രോ​പ​ണം​ ​വ​നി​താ​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​ആ​വ​ർ​ത്തി​ച്ചു. അ​ടൂ​രി​നോ​ട് ​വ്യ​ക്തി​ ​വൈ​രാ​​​ഗ്യ​വു​മി​ല്ല.​ ​എ​ന്നാ​ൽ​ ​അ​ടൂ​ർ​ ​ഒ​രി​ക്ക​ൽ​ ​പോ​ലും​ ​എ​ന്താ​ണ് ​പ്ര​ശ്‌​ന​മെ​ന്ന് ​ത​ങ്ങ​ളോ​ട് ​ചോ​ദി​ച്ചി​ട്ടി​ല്ല.​ ​അ​ദ്ദേ​ഹ​ത്തി​നു​ ​ഞ​ങ്ങ​ൾ​ ​എ​ത്ര​ ​പേ​രു​ണ്ടെ​ന്ന​റി​യി​ല്ല. ദി​വ​സ​വേ​ത​ന​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ല​ല്ല​ ​ത​ങ്ങ​ളെ​ ​ജോ​ലി​ക്കെ​ടു​ത്ത​ത്.​ 6000​ ​രൂ​പ​യാ​യി​രു​ന്നു​ ​ക​ഴി​ഞ്ഞ​ ​ന​വം​ബ​ർ​ ​വ​രെ​ ​ശ​മ്പ​ളം.​ ​പി​ന്നീ​ട് 8000​ ​രൂ​പ​യാ​ക്കി.​ ​ഡി​സം​ബ​റി​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​പൂ​ട്ടി​യി​ട്ട​ ​ആ​റു​ദി​വ​സ​ത്തെ​ ​ശ​മ്പ​ളം​ ​കു​റ​ച്ച് ​കി​ട്ടി​യ​ത് 5250​ ​രൂ​പ​യാ​ണ്.​ ​ജ​നു​വ​രി​യി​ൽ​ 23​ ​മു​ത​ൽ​ ​ഏ​ഴു​ദി​വ​സ​ത്തെ​ ​ശ​മ്പ​ളം​ ​മാ​ത്ര​മേ​ ​ല​ഭി​ക്കൂ​യെ​ന്നാ​ണ് ​ഓ​ഫി​സി​ൽ​നി​ന്നു​ള്ള​ ​അ​റി​യി​പ്പ്. അ​തേ​സ​മ​യം,​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ ​പ​ഠി​ക്കാ​ൻ​ ​നി​യോ​ഗി​ച്ച​ ​ക​മ്മി​ഷ​ന്റെ​ ​റി​പ്പോ​ർ​ട്ട് ​പു​റ​ത്തു​വി​ട​ണ​മെ​ന്നു​ ​വി​ദ്യാ​ർ​ത്ഥി​ക​ളും​ ​ആ​വ​ശ്യ​പ്പെ​ട്ടു.