ഫെബ്രുവരി റേഷൻ ഇന്നു മുതൽ

Wednesday 01 February 2023 12:06 AM IST

തിരുവനന്തപുരം: ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്നു ആരംഭിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. വിഹിതം ഇങ്ങനെ: മഞ്ഞ കാർഡൊന്നിന് 30 കിലോ അരി, 4 കിലോ ഗോതമ്പ് സൗജന്യം, 6 രൂപ നിരക്കിൽ ഒരു പായ്ക്കറ്റ് ആട്ട, ഒരു കിലോ പഞ്ചസാര 21 രൂപ. പിങ്ക് കാർഡ്: ഓരോ അംഗത്തിനും 4 കിലോ അരി. ഒരു കിലോ ഗോതമ്പ് സൗജന്യം, കാർഡിനുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നു 2 കിലോ കുറച്ച് അതിനു പകരം 2 പായ്ക്കറ്റ് ആട്ട എട്ടു രൂപ നിരക്കിൽ നൽകും. നീല കാ‌ർഡിലെ ഓരോ അംഗത്തിനും 4 രൂപ നിരക്കിൽ രണ്ടു കിലോ വീതം അരി. വെള്ള കാ‌ർഡിന് 19 കിലോ അരി 10.90 രൂപ നിരക്കിൽ.

റേ​ഷ​ൻ​ക​ട​ ​പ്ര​വ​ർ​ത്ത​ന​ ​സ​മ​യം

തി​രു​വ​ന​ന്ത​പു​രം​:​ ​റേ​ഷ​ൻ​ ​ക​ട​ക​ളു​ടെ​ ​ഈ​ ​മാ​സ​ത്തെ​ ​സ​മ​യ​ക്ര​മം​:​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​ട്ട​യം,​ ​ഇ​ടു​ക്കി,​ ​എ​റ​ണാ​കു​ളം,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ,​ ​കാ​സ​ർ​കോ​ട് ​ജി​ല്ല​ക​ളി​ലെ​ ​ക​ട​ക​ൾ​ ​ഇ​ന്നു​ ​മു​ത​ൽ​ 4​ ​വ​രെ​യും​ 13​ ​മു​ത​ൽ​ 17​ ​വ​രെ​യും​ 27,​ 28​ ​തീ​യ​തി​ക​ളി​ലും​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​വ​രെ.​ ​ഇ​തേ​ ​ജി​ല്ല​ക​ളി​ലെ​ ​ക​ട​ക​ൾ​ 6​ ​മു​ത​ൽ​ 11​ ​വ​രെ​യും​ 20​ ​മു​ത​ൽ​ 25​ ​വ​രെ​യും​ ​ഉ​ച്ച​യ്ക്കു​ ​ശേ​ഷം​ 2​ ​മു​ത​ൽ​ ​രാ​ത്രി​ 7​ ​വ​രെ. കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​തൃ​ശൂ​ർ,​ ​പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം,​ ​വ​യ​നാ​ട് ​ജി​ല്ല​ക​ളി​ലെ​ ​ക​ട​ക​ൾ​ 6​ ​മു​ത​ൽ​ 11​ ​വ​രെ​യും​ 20​ ​മു​ത​ൽ​ 25​ ​വ​രെ​യും​ ​രാ​വി​ലെ​ 8​ ​മു​ത​ൽ​ ​ഉ​ച്ച​യ്ക്ക് ​ഒ​ന്നു​ ​വ​രെ.​ ​ഈ​ ​ജി​ല്ല​ക​ളി​ലെ​ ​ക​ട​ക​ൾ​ ​ഇ​ന്നു​ ​മു​ത​ൽ​ 4​ ​വ​രെ​യും​ 13​ ​മു​ത​ൽ​ 17​ ​വ​രെ​യും​ 27,​ 28​ ​തീ​യ​തി​ക​ളി​ലും​ ​ഉ​ച്ച​യ്ക്ക് 2​ ​മ​ണി​ ​മു​ത​ൽ​ ​രാ​ത്രി​ 7​ ​വ​രെ.