കുടുംബ സംഗമം സംഘടിപ്പിച്ചു

Wednesday 01 February 2023 12:10 AM IST

ഒറ്റപ്പാലം: എസ്.എൻ.ഡി.പി യോഗം ചെർപ്പുളശ്ശേരി ശാഖയിലെ കുടുംബ സംഗമം യൂണിയൻ പ്രസിഡന്റ് വി.പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സി.സി.ജയൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എം.അരവിന്ദാക്ഷൻ, ബോർഡ് മെമ്പർ ബി.വിജയകുമാർ, ചോലക്കൽ ശ്രീകുമാർ, വനിതാ സംഘം പ്രസിഡന്റ് പി.രത്നകുമാരി, എസ്.പീതാംമ്പരൻ, കരിയപാടത് രാമചന്ദ്രൻ, എ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു,

കുടുംബ സംഗമത്തിന്റെ ഭാഗമായി വനിതാ സംഘത്തിന്റെ തിരുവാതിരക്കളി അരങ്ങേറി. 'ആരോഗ്യം സാമ്പത്തികം ' എന്ന വിഷയത്തിൽ ഡോ. നെച്ചിയിൽ ശശികുമാർ ആയുർവേദ ക്ലാസെടുത്തു.