ഇ.പി.എഫ് സർക്കുലർ പിൻവലിക്കണം: പ്രേമചന്ദ്രൻ

Wednesday 01 February 2023 12:09 AM IST

ന്യൂഡൽഹി: സുപ്രീംകോടതി വിധി വ്യാഖ്യാനിച്ച് ഇ.പി.എഫ് പെൻഷൻ ആനുകൂല്യം വെട്ടികുറയ്ക്കുന്നതിനുള്ള ഇ.പി.എഫ്.ഒ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ മന്ത്രി ഭൂപന്ദർ യാദവിനോട് ആവശ്യപ്പെട്ടു. 2014 സെപ്‌തംബർ ഒന്നിന് മുൻമ്പ് പെൻഷനായ ശേഷം ഉയർന്ന പെൻഷൻ വാങ്ങുന്നവരെ വിവിധ തട്ടുകളിലായി തിരിച്ച് പെൻഷൻ അനുകൂല്യം വെട്ടികുറയ്‌ക്കാനാണ് നീക്കം. നിലവിലെ പെൻഷൻ വെട്ടികുറയ്ക്കാനോ തിരിച്ചുപിടിക്കനോ സുപ്രീംകോടതി ഇ.പി.എഫ്.ഒയ്ക്ക് അധികാരം നൽകിയിട്ടില്ല. ഉയർന്ന പെൻഷൻ തുടർന്നും ലഭിക്കാൻ 2014ന് മുമ്പ് പെൻഷനായവർ പഴയ രേഖകൾ ഹാജരാക്കണമെന്ന് പറയുന്നത് യുക്തിസഹമല്ല. തൊഴിലാളികൾ നൽകിയ ഓപ്ഷൻ രേഖകൾ സൂക്ഷിക്കേണ്ടത് ഇ.പി.എഫ്.ഒയാണ്.