ഹെൽത്ത് കാർഡിന് രണ്ടാഴ്‌ച സാവകാശം, നടപടി 16 മുതൽ

Wednesday 01 February 2023 12:00 AM IST

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കുന്നതിന് ഹോട്ടൽ ജീവനക്കാർക്ക് രണ്ടാഴ്ച കൂടി സാവകാശം നൽകും. ഹെൽത്ത് കാർഡ് എടുക്കാനുള്ള തിരക്കും കൂടുതൽ സമയം അനുവദിക്കണമെന്ന സ്ഥാപന ഉടമകളുടെ ആവശ്യവും പരിഗണിച്ചാണിത്. കാർഡ് എടുക്കാത്തവർക്കതിരെ ഈമാസം 16 മുതൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. എല്ലാ രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർമാരും അടിയന്തരമായി ഹെൽത്ത് കാർഡ് നൽകണം. ഇന്നുമുതൽ ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ വ്യാപക പരിശോധന തുടങ്ങും. ഹെൽത്ത് കാർഡില്ലാത്തവർ 15നകം അത് ഹാജരാക്കാൻ നിർദ്ദേശം നൽകും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാരും പരിശോധനയ്ക്കിറങ്ങും. ശുചിത്വവും ഹെൽത്ത് കാർഡും പരിശോധിക്കും. പ്രത്യേക പരിശോധനയ്ക്കായുള്ള ഭക്ഷ്യസുരക്ഷ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) അപ്രതീക്ഷിത പരിശോധനകളും നടത്തും.

Advertisement
Advertisement