ട്രാൻ. ഡ്രൈവർമാർക്കെതിരെ പരാതി വാട്സ് ആപ്പിൽ അയക്കാം

Wednesday 01 February 2023 12:00 AM IST

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ അമിതവേഗത, അലക്ഷ്യവും അപകടകരവുമായ ഡ്രൈവിംഗ് എന്നിവയ്‌ക്കെതിരെ 91886 19380 എന്ന നമ്പരിലേക്ക് വാട്‌സ് ആപ് സന്ദേശം അയയ്ക്കാം. ചിത്രങ്ങളും തെളിവായി നൽകാം. കെ.എസ്.ആർ.ടി.സി ഡ്രൈവർമാരുടെ മോശം പ്രവണതയ്‌ക്കെതിരെ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബസുകളിൽ ഇത് സംബന്ധിച്ച് പോസ്റ്റർ പതിച്ച് തുടങ്ങി. ലഭിക്കുന്ന പരാതികളിൽ അന്വേഷിച്ച് നടപടി എടുക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.