സുവനീർ പ്രകാശനം ചെയ്തു
Wednesday 01 February 2023 12:17 AM IST
ചെർപ്പുളശ്ശേരി: ഫുട്ബാൾ പാരമ്പര്യമുള്ള ചെർപ്പുളശ്ശേരിയുടെ ചരിത്രമുൾപ്പെടുത്തി തയ്യറാക്കിയ 'കിക്കോഫ്' സുവനീർ പി.മമ്മിക്കുട്ടി എം.എൽ.എ പ്രകാശനം ചെയ്തു. നന്മ വായനശാലയുടെ കീഴിലുള്ള നന്മ വെറ്ററൻസ് ഫുട്ബാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽവായനശാലയുടെ സ്ഥാപകനായ പി.വി.ഹംസയുടെ സ്മരണയ്ക്കായാണ് സുവനീർ പുറത്തിറക്കിയത്. നഗരസഭ ചെയർമാൻ പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി.സെയ്ഫു മാട്ടറ, പി.വി ഷഹീൻ, കെ.ബാലകൃഷ്ണൻ, ബഷീർ, പി.അബ്ദുൽ ഗഫൂർ പങ്കെടുത്തു. പഴയകാല ഫുട്ബാൾ കളിക്കാരെ ആദരിച്ചു.