എെ.എൻ.ടി.യു.സി ശിൽപ്പശാല

Tuesday 31 January 2023 11:34 PM IST

അടൂർ : ഐ.എൻ.ടി.യു.സി അടൂർ നിയോജകമണ്ഡലം ശില്പശാല ഫെബ്രുവരി 4, 5 തീയതികളിൽ പഴകുളം പാസ് ഒാഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മുതിർന്ന തൊഴിലാളി നേതാക്കളെ ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ആദരിക്കും. സംസ്ഥാന സെക്രട്ടറി തോട്ടുവ മുരളി അദ്ധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് ഡോ. പഴകുളം സുഭാഷ്, പോൾ എന്നിവർ പഠന ക്ലാസ് നയിക്കും. വിവിധ യൂണിയനുകളുടെ നേതാക്കൾ സംസാരിക്കും.