ജന്മദിനം ആഘോഷിച്ചു

Tuesday 31 January 2023 11:38 PM IST

അടൂർ: സംസ്കാര വേദി കേന്ദ്ര കമ്മിറ്റിയുടെയും കേരള കോൺഗ്രസ് എം അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കെ.എം മാണിയുടെ തൊണ്ണൂറാം ജന്മദിനം ആഘോഷിച്ചു. വേദി പ്രസിഡന്റ് ഡോ. വർഗീസ് പേരയിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സജി അലക്സ്, അഡ്വ. മനോജ് മാത്യു, അഡ്വ. അലക്സാണ്ടർ ഫിലിപ്പ്, മധു പന്തളം, വർഗീസ് ഡാനിയേൽ, ജോൺ തുണ്ടിൽ, തോമസ് പേരയിൽ, പാസ്റ്റർ ജിജോ എന്നിവർ പ്രസംഗിച്ചു.