ചിന്തയുടെ പ്രബന്ധത്തിലെ പിഴവുകൾ:കേരള യൂണി. വി.സിയോട് റിപ്പോർട്ട് തേടി ഗവർണർ

Wednesday 01 February 2023 12:50 AM IST

ഒരു ഖണ്ഡികയിൽ മാത്രം ഒരു ഡസൻ തെറ്റുകൾ

തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെക്കുറിച്ച് കേരള സർവകലാശാലാ വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിനോട് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടു. സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി നൽകിയ പരാതിയിലാണിത്.

പ്രബന്ധം പുന:പരിശോധിക്കാൻ കേരള സർവകലാശാല നടപടി തുടങ്ങി. പ്രബന്ധത്തിന്റെ ഒറിജിനലും മൂല്യനിർണയം നടത്തിയവരുടെ റിപ്പോർട്ടുകളും ഓപ്പൺ ഡിഫൻസിന്റെ രേഖകളും വി.സി തേടിയിട്ടുണ്ട്. ഓപ്പൺ ‌ഡിഫൻസ് അടക്കം നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോയെന്നും പരിശോധിക്കും.. കേരള സർവ്വകലാശാല മുൻ പി.വി.സി ഡോ:പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധം തയ്യാറാക്കിയത്. ചങ്ങമ്പുഴയുടെ പ്രസിദ്ധമായ 'വാഴക്കുല' എന്ന കവിതാ സമാഹാരം രചിച്ചത് കവി വൈലോപ്പിള്ളിയാണെന്ന് പ്രബന്ധത്തിൽ സമർത്ഥിച്ചതും ,ഓൺലൈൻ മാദ്ധ്യമത്തിലെ ലേഖനം കോപ്പിയടിച്ചതും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി വി.സിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

വിവാദമായ 'വാഴക്കുല' ഉൾപ്പെടുന്ന പ്രബന്ധത്തിലെ ഖണ്ഡിക ഇന്നലെ കാമ്പെയിൻ കമ്മിറ്റി പുറത്തു വിട്ടു. ഒരു ഖണ്ഡികയിൽ മാത്രം ഒരു ഡസൻ അക്ഷരത്തെറ്റുകളും വ്യാകരണ തെറ്റുകളുമുണ്ട്. 'കമ്മ്യൂണിസ്റ്റ്‌ 'എന്നത് പോലും തെറ്റായാണ് രേഖപെടുത്തിയിട്ടുള്ളത്. ആശയങ്ങളും പദങ്ങളും മറ്റ് രചനകളുടെ കോപ്പിയാണെന്നും കമ്മിറ്റി ആരോപിച്ചു.

രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട​തി​ല്ല​:​ ​ഗ​വ​ർ​ണർ

തൃ​ശൂ​ർ​:​ ​ചി​ന്ത​ ​ജെ​റോ​മി​ന്റെ​ ​പി.​എ​ച്ച്.​ഡി​ ​വി​ഷ​യം​ ​രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​ഇ​ത് ​സം​ബ​ന്ധി​ച്ചു​ള്ള​ ​പ​രാ​തി​ ​എ​ത്തി​യാ​ൽ​ ​രാ​ഷ്ട്രീ​യ​മാ​യ​ല്ല,​ ​ന​ട​പ​ടി​ക്ര​മ​മ​നു​സ​രി​ച്ച് ​പ്ര​തി​ക​രി​ക്കും.​ ​പ​രാ​തി​ക​ൾ​ ​ക​ണ്ടി​ല്ലെ​ന്ന് ​ന​ടി​ക്കു​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​വി​ല്ല.​ ​രാ​ഷ്ട്രീ​യ​ക്കാ​ര​ല്ല​ ​ഇ​ത്ത​രം​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​തി​ക​രി​ക്കേ​ണ്ട​തെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.

തെ​റ്റ് സാ​ന്ദ​ർ​ഭി​ക​മെ​ന്ന് ​ചി​ന്ത​ ​ജെ​റോം

ഇ​ടു​ക്കി​:​ ​ത​ന്റെ​ ​ഗ​വേ​ഷ​ണ​ ​പ്ര​ബ​ന്ധ​ത്തി​ൽ​ ​വാ​ഴ​ക്കു​ല​ ​വൈ​ലോ​പ്പി​ള്ളി​യു​ടേ​തെ​ന്ന് ​പ​രാ​മ​ർ​ശി​ച്ച​ത് ​സാ​ന്ദ​ർ​ഭി​ക​മാ​യി​ ​സം​ഭ​വി​ച്ച​ ​പി​ഴ​വാ​ണെ​ന്ന് ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​ചി​ന്ത​ ​ജെ​റോം..​യു​വ​ജ​ന​ ​ക​മ്മി​ഷ​നു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ​രാ​തി​ ​പ​രി​ഹാ​ര​ ​അ​ദാ​ല​ത്തി​നാ​യി​ ​ഇ​ടു​ക്കി​യി​ലെ​ത്തി​യ​ ​ചി​ന്തമാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ . .​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ത​നി​ക്ക് ​നോ​ട്ട​പ്പി​ശ​കു​ണ്ടാ​യി.​ ​മ​നു​ഷ്യ​സ​ഹ​ജ​മാ​യ​ ​തെ​റ്റാ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​ഒ​റ്റ​ ​നോ​ട്ട​ത്തി​ൽ​ ​ആ​ർ​ക്കും​ ​മ​ന​സി​ലാ​വും.​ ​ര​ച​ന​ക​ൾ​ ​പു​സ്ത​ക​ ​രൂ​പ​ത്തി​ലാ​കു​മ്പോ​ൾ​ ​പി​ഴ​വ് ​തി​രു​ത്തും.​ ​വി​മ​ർ​ശ​നം​ ​സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണെ​ന്നാ​ണ് ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​തെ​റ്റ് ​ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രോ​ട് ​ന​ന്ദി​യു​ണ്ട്.​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ ​ത​ര​ത്തി​ൽ​ ​വാ​ർ​ത്ത​ ​ന​ൽ​കി​യ​ത് ​ശ​രി​യാ​യി​ല്ല.​ ​ആ​ക്ഷേ​പ​ങ്ങ​ളും​ ​അ​ധി​ക്ഷേ​പ​ങ്ങ​ളും​ ​വ്യ​ക്തി​ഹ​ത്യ​യും​ ​സ്ത്രീ​വി​രു​ദ്ധ​മാ​യ​ ​പ​രാ​മ​ർ​ശ​ങ്ങ​ളു​മു​ണ്ടാ​യി.​ ​വാ​ഴ​ക്കു​ല​ ​കൃ​തി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​തെ​റ്റു​ണ്ടാ​യ​തി​ൽ​ ​എ​റ്റ​വും​ ​സ​ങ്ക​ട​പ്പെ​ടു​ന്ന​യാ​ൾ​ ​താ​നാ​ണ്.​ ​നി​ര​വ​ധി​ ​ആ​ർ​ട്ടി​ക്കി​ളു​ക​ൾ​ ​വാ​യി​ച്ചാ​ണ് ​പ്ര​ബ​ന്ധം​ ​പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ ​മോ​ഷ​ണ​മു​ണ്ടാ​യി​ട്ടി​ല്ല,​​​ ​എ​ന്നാ​ൽ​ ​ആ​ശ​യം​ ​ഉ​ൾ​ക്കൊ​ണ്ടി​ട്ടു​ണ്ട്.​ ​ഇ​ത് ​റ​ഫ​റ​ൻ​സി​ൽ​ ​കൃ​ത്യ​മാ​യി​ ​സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​വാ​ക്യം​ ​പോ​ലും​ ​പ​ക​ർ​ത്തി​യി​ട്ടി​ല്ല.​ ​പി​ന്തു​ണ​യും​ ​ക​രു​ത​ലു​മാ​യി​ ​നി​ന്ന​വ​രെ​ന്ന​ ​നി​ല​യ്ക്കാ​ണ് ​പി​ണ​റാ​യി​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ള്ള​വ​ർ​ക്ക് ​ന​ന്ദി​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​