അഡ്വ. സൈബി ജോസിന് ബാർ കൗൺസിൽ നോട്ടീസ്

Wednesday 01 February 2023 12:02 AM IST

കൊച്ചി: ഹൈക്കോടതി ജഡ്‌ജിമാർക്കു നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്ന് ആരോപണവിധേയനായ അഡ്വ. സൈബി ജോസ് കിടങ്ങൂരിന് കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകി. 14 ദിവസത്തിനകം മറുപടി നൽകണം. സൈബിയുടെ വിശദീകരണം പരിശോധിച്ചാവും തുടർ നടപടി. സൈബിക്കെതിരെ ചില അഭിഭാഷകർ കേന്ദ്ര നിയമമന്ത്രാലയത്തിനു നൽകിയ പരാതി കഴിഞ്ഞ ദിവസം ഉചിതമായ നടപടിക്കായി ബാർ കൗൺസിലിന് അയച്ചുകൊടുത്തിരുന്നു.

ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്കു നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് അഡ്വ. സൈബി 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഡി.ജി.പി അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരുന്നു.

കേ​സെ​ടു​ത്ത് ​അ​ന്വേ​ഷി​ക്കാം

​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​മാ​ർ​ക്കു​ ​ന​ൽ​കാ​നെ​ന്ന​ ​പേ​രി​ൽ​ ​അ​ഡ്വ.​ ​സൈ​ബി​ ​ജോ​സ് ​കി​ട​ങ്ങൂ​ർ​ ​ക​ക്ഷി​ക​ളി​ൽ​ ​നി​ന്ന് ​വ​ൻ​തു​ക​ ​വാ​ങ്ങി​യെ​ന്ന​ ​ആ​രോ​പ​ണ​ത്തി​ൽ​ ​എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​ൽ​ ​അ​പാ​ക​ത​യി​ല്ലെ​ന്ന് ​നി​യ​മോ​പ​ദേ​ശം.​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്‌​ണ​ക്കു​റു​പ്പി​നെ​ ​സ​ന്ദ​ർ​ശി​ച്ച് ​അ​ഡി.​ ​ഡി.​ജി.​പി​ ​കെ.​ ​പ​ത്മ​കു​മാ​ർ​ ​ച​ർ​ച്ച​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഈ​ ​ച​ർ​ച്ച​യി​ൽ​ ​ഇ​ക്കാ​ര്യം​ ​വാ​ക്കാ​ൽ​ ​അ​റി​യി​ച്ചെ​ന്നാ​ണ് ​സൂ​ച​ന. അ​തേ​സ​മ​യം,​ ​ആ​രോ​പ​ണ​ത്തി​ൽ​ ​ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​ന് ​ഡി.​ജി.​പി​ ​നി​യ​മോ​പ​ദേ​ശം​ ​തേ​ടി​ ​ന​ൽ​കി​യ​ ​അ​പേ​ക്ഷ​ക്ക് ​ഇ​നി​യും​ ​രേ​ഖാ​മൂ​ലം​ ​മ​റു​പ​ടി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ലി​ന് ​ല​ഭി​ച്ച​ ​അ​പേ​ക്ഷ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ലി​ന് ​കൈ​മാ​റി​യി​രു​ന്നു.​ ​ക്രി​മി​ന​ൽ​ ​കേ​സു​ക​ളി​ൽ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കേ​ണ്ട​ത് ​പ്രോ​സി​ക്യൂ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ലാ​യ​തി​നാ​ലാ​ണ് ​അ​പേ​ക്ഷ​ ​കൈ​മാ​റി​യ​ത്.