കേരള സർവകലാശാല പരീക്ഷാഫലം

Wednesday 01 February 2023 12:11 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.എസ്‌സി. കമ്പ്യൂട്ടർ സയൻസ് (മേഴ്സിചാൻസ്-2013 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

കഴിഞ്ഞ ജൂലായിൽ നടത്തിയ ഒന്നാം സെമസ്​റ്റർ ബി.പി.എ. (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ എട്ടാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എം.സി.​റ്റി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മേയിൽ നടത്തിയ ഏഴാം സെമസ്​റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാ​റ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.​റ്റി.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ് (മേഴ്സിചാൻസ് - 2013 അഡ്മിഷൻ),ജൂലായ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ജൂണിൽ നടത്തിയ നാലാം സെമസ്​റ്റർ എം.എ.ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലി​റ്ററേച്ചർ (റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ തടഞ്ഞുവച്ച പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന നാലാം സെമസ്​റ്റർ എം.എ. ഹിന്ദി (റെഗുലർ-2020 അഡ്മിഷൻ,സപ്ലിമെന്ററി-2018 ആൻഡ് 2019 അഡ്മിഷൻ,മേഴ്സിചാൻസ്-2017 അഡ്മിഷൻ) പരീക്ഷയുടെ വൈവ വോസി 6,7,8 തീയതികളിൽ കാര്യവട്ടം കാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രം സെമിനാർ ഹാളിൽ വച്ച് നടത്തും.

ഒന്നാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി./ബികോം. ന്യൂജനറേഷൻ ഡബിൾ മെയിൻ,നവംബർ 2022 പരീക്ഷയുടെ 2021 അഡ്മിഷൻ വിദ്യാർത്ഥികൾക്കുളള അഡിഷണൽ ലാംഗ്വേജ് മലയാളം പരീക്ഷ 13ന് നടത്തും.

മൂന്നാം സെമസ്​റ്റർ ബി.ടെക്. (2008 സ്‌കീം-സപ്ലിമെന്ററി-(2012 അഡ്മിഷൻ)/പാർട്ട് ടൈം/ മേഴ്സിചാൻസ് (2008,2009,2010,2011 അഡ്മിഷൻ) 2003 സ്‌കീം (ട്രാൻസി​റ്ററി വിദ്യാർത്ഥികൾ ഉൾപ്പെടെ),ജനുവരി 2023 പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 10വരെയും 150രൂപ പിഴയോടെ 15വരെയും 400രൂപ പിഴയോടെ 17വരെയും അപേക്ഷിക്കാം.