റോഡുകളിൽ പൈപ്പും കേബിളുമിടാൻ ഡക്ട് സ്ഥാപിക്കും: മന്ത്രി

Wednesday 01 February 2023 12:12 AM IST

കൊച്ചി: പ്രധാന റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ഒഴിവാക്കാനായി കുടിവെള്ള പൈപ്പും കേബിളും ഇടാൻ ഡക്ടുകൾ സ്ഥാപിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. എറണാകുളം കാട്ടിപ്പറമ്പ്-കളത്തറ റോഡ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണം കഴിഞ്ഞയുടൻ റോഡുകൾ കുത്തിപ്പൊളിക്കുന്നത് ഒഴിവാക്കാൻ വിവിധ വകുപ്പുകളെ ബന്ധിപ്പിച്ച് പോർട്ടൽ ഏർപ്പെടുത്തും. കുടിവെള്ള പൈപ്പ്,വൈദ്യുതി പോസ്റ്റ് തുടങ്ങിയവ സ്ഥാപിക്കാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.എറണാകുളം ഉൾപ്പെടെ 9 ജില്ലകളിലൂടെ 629കിലോമീറ്റർ ദൂരത്തിൽ കടന്നുപോകുന്ന തീരദേശ ഹൈവേയിൽ ഡക്ടുകൾ,സൈക്കിൾ പാത്ത്,കംഫർട്ട് സ്റ്റേഷനുകൾ എന്നിവയുണ്ടാകും. 30,000കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളിൽ 50ശതമാനവും 2026 ആകുമ്പോൾ ബി.എം ആൻഡ് ബി.സി നിലവാരത്തിലാകുമെന്നും മന്ത്രി പറഞ്ഞു. കെ.ജെ. മാക്‌സി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement