വൈദ്യുതി ജീവനക്കാർ ജനസഭ സംഘടിപ്പിച്ചു
Wednesday 01 February 2023 12:14 AM IST
തിരൂരങ്ങാടി: വൈദ്യുതി മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവത്കരണം ലക്ഷ്യം വച്ച് ലോക്‌സഭയിൽ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് ദേശീയ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ എടരിക്കോട് ടൗണിൽ നടന്ന ജനസഭ എടരിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജലീൽ മണമ്മൽ ഉദ്‌ഘാടനം ചെയ്തു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ.പി. പ്രമോദ് വിശദീകരണം നടത്തി.സ്വാഗത സംഘം ചെയർമാൻ വെറൈറ്റി ബീരാൻ കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. റഹീം ചീമാടൻ, അറയ്ക്കൽ കൃഷ്ണൻ, എൻ.വേണുഗോപാൽ, ഉണ്ണികൃഷ്ണൻ, ജി.സുരേഷ് കുമാർ, വി.രമേഷ്, പി.ജി.വിജയൻ, ഉസ്മാൻ മടവനാരി, എം.പി. ജയരാജ് എന്നിവർ പ്രസംഗിച്ചു.