കാലിത്തീറ്റ വിതരണം ചെയ്തു

Wednesday 01 February 2023 12:16 AM IST

വണ്ടൂർ: ഗ്രാമപഞ്ചായത്തിൽ കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം ചെയ്യുന്ന പദ്ധതി എമങ്ങാട് അത്താണിക്കൽ ക്ഷീര സഹകരണ സംഘത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിത്താര ഉദ്ഘാടനം ചെയ്തു. 15 ലക്ഷം രൂപ ചെലവിലുള്ളതാണ് പദ്ധതി. സംഘം പ്രസിഡന്റ് കെ. ശ്രീലത അദ്ധ്യക്ഷത വഹിച്ചു.അഞ്ചാം വാർഡംഗം കെ. ശ്രീലതാ സുരേഷ് പദ്ധതി വിശദീകരിച്ചു. എം. വാസുദേവൻ, സീനിയർ വെറ്ററിനറി സർജർ ഡോ. രാജൻ, മെമ്പർമാരായ മൻസൂർ കാപ്പിൽ, എം. റസാബുദ്ദീൻ, എം.സിയാദ്, കെ. ബാബു, യു. അനിൽകുമാർ, സിദ്ദീഖ് പട്ടിക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement