സി.ഐ.ഇ.ആർ ജില്ലാ സർഗോത്സവം
Wednesday 01 February 2023 12:18 AM IST
അരീക്കോട് : കെ.എൻ.എം മർക്കസുദ്ദഅവയുടെ വിദ്യാഭ്യാസ വിഭാഗമായ സി.ഐ.ഇ.ആറും എം.എസ്.എമ്മും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സർഗോത്സവത്തിൽ 220 പോയിന്റ് നേടി അരീക്കോട് മണ്ഡലം ജേതാക്കളായി. 219 പോയിന്റ് നേടി നിലമ്പൂരും 202 പോയിന്റ് നേടി എടവണ്ണയും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫോക്കസ് ഇന്ത്യ സി.ഒ.ഒ എ.നൂറുദ്ധീൻ ട്രോഫികൾ വിതരണം ചെയ്തു. കെ.എൻ.എം. ജില്ലാ സെക്രട്ടറി കെ.അബ്ദുൾ അസീസ്, കെ.ബഷീർ, എം.എസ്.എം. ജില്ലാ പ്രസിഡന്റ് ഷഹീർ പുല്ലൂർ, ഫഹീം ആലുക്കൽ, കെ.ഐ. ഡാനിഷ് പങ്കെടുത്തു.