ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31വരെ നീട്ടി
Wednesday 01 February 2023 12:30 AM IST
തിരുവനന്തപുരം:സഹകരണബാങ്കുകളിലെ കടബാദ്ധ്യത തീർക്കാനുള്ള നവകേരളീയം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മാർച്ച് 31വരെ നീട്ടിയതായി മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.പ്രാഥമിക സഹകരണസംഘങ്ങളിലും ബാങ്കുകളിലുമുള്ള കടബാദ്ധ്യതയ്ക്ക് മാത്രമാണിത് ബാധകം.കേരളബാങ്ക്,ഹൗസിംഗ് സഹകരണ സംഘങ്ങൾ,സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കുകൾ എന്നിവയ്ക്ക് ഈ പദ്ധതിയിൽ ആനുകൂല്യം ലഭിക്കില്ല. കൊവിഡ് ബാധിച്ച് മരിച്ചവരുടെ വീട്ടുകാർ,മാരകരോഗം ബാധിച്ച് കിടപ്പിലായവർ,വായ്പക്കാരൻ മരണമടഞ്ഞ സംഭവം തുടങ്ങിയ വീട്ടുകാർക്ക് പ്രത്യേക ഇളവുകൾ കിട്ടും.ഇതിന് പുറമെ വായ്പാതിരിച്ചടവ് കൃത്യമായി നടത്തുന്നവർക്ക് ഭരണസമിതിയുടെ പ്രത്യേക അനുമതിയോടെ പദ്ധതിയുടെ ആനുകൂല്യം നൽകാം.