രാഷ്‌ട്രീയ മൈലേജ്: ബഡ്ജറ്റിൽ ഇളവുകൾ പ്രതീക്ഷിക്കാം

Wednesday 01 February 2023 2:39 AM IST

(ചീഫ് ഇൻവെസ്‌റ്റ്‌മെന്റ് സ്‌ട്രാറ്റജിസ്‌റ്റ്, ജിയോജിത്)

2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന സമ്പൂർണ ബഡ്ജറ്റ് എന്ന നിലയിൽ ഇന്നത്തെ ബഡ്‌ജറ്റ് പ്രഖ്യാപനങ്ങൾക്ക് രാഷ്ട്രീയമായി പ്രാധാന്യം ഏറെയാണ്. രാഷ്ട്രീയം 'സാദ്ധ്യതയുടെകല" ആയതിനാൽ, ഭരണകക്ഷി രാഷ്ട്രീയ മൈലേജിനായി ബഡ്ജറ്റിനെ ഉപയോഗിച്ചേക്കാം.

ഇത് ഇടത്തരക്കാർക്കുള്ള ആദായനികുതി ഇളവിന്റെ രൂപത്തിൽ വന്നേക്കാം. ഇളവുകളില്ലാത്ത പുതിയനികുതി സമ്പ്രദായത്തിന് ഇനിയും കാര്യമായ സ്വീകാര്യത ലഭിക്കാത്തതിനാൽ ഈ സമ്പ്രദായത്തിൽ ആദായനികുതി ഇളവിന്റെ പരിധി നാലോഅഞ്ചോ ലക്ഷം രൂപയായി ഉയർത്തിയേക്കാം.

ഇന്ത്യ ജി20യുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷമുള്ള ആദ്യ ബഡ്ജറ്റാണിത്. ജി20 സുസ്ഥിരമായ സാമ്പത്തിക വളർച്ചയ്ക്കും ആഗോളഅഭിവൃദ്ധിക്കുമായി പരിശ്രമിക്കുന്ന കൂട്ടായ്മയാണ്. അതിനാൽ, ഏവരെയും പരിഗണിച്ചുള്ള മികച്ച സാമ്പത്തിക ശാസ്ത്രത്തിന്റെ സന്ദേശം ധനമന്ത്രി നല്‍കുമെന്ന് പ്രതീക്ഷിക്കാം.