ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ

Wednesday 01 February 2023 1:16 AM IST
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായ വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കരട് പദ്ധതി രേഖ ചർച്ച ചെയ്യുന്നതിനും ആവശ്യമായവ കൂട്ടിച്ചേർക്കുന്നതിനുമായി വികസന സെമിനാർ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ അദ്ധ്യക്ഷയായി. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ എൻ.സുശീലാമണി കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി.അംബികാ കുമാരി, വൈസ് പ്രസിഡന്റ് ടി.ആർ.ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ രേഷ്മ രവി, ജില്ലാ ആസൂത്രണ സമിതി അംഗം പി.അനിൽകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ജെ.മോഹനകുമാർ, വാർഡ് മെമ്പർമാരായ രാജീവ് കോശി, എ.എം.റാഫി, എം.ബുഹാരി, ആർ.വിജയലക്ഷ്മി, വിളയിൽ കുഞ്ഞുമോൻ, ടി.തങ്കമണി, അമ്മിണി രാജൻ, പ്രസന്നകുമാരിയമ്മ, വിൽസൺ നെടുവിള, മുൻ പ്രസിഡന്റ് അഡ്വ.വി.രവീന്ദ്രനാഥ്, കെ.ഷിബു, യു.സബിദ എന്നിവർ സംസാരിച്ചു.