മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കണം
Wednesday 01 February 2023 1:25 AM IST
കൊല്ലം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി നടപ്പാക്കിയ മെഡിസിപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ജില്ലയിലെ ആശുപത്രികളിൽ ശരിയായ രീതിയിൽ നടപ്പാക്കാത്തതിലും പെൻഷൻകാർക്കുള്ള നാല് ഗഡു ഡി.എ കുടിശികയും ക്ഷാമബത്തയും അനുവദിക്കാത്തതിലും കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ താലൂക്ക് കമ്മിറ്റി എക്സി. യോഗം പ്രതിഷേധിച്ചു.
കൊട്ടാരക്കര താലൂക്ക് പ്രസിഡന്റ് വാക്കനാട് വിജയൻ പിള്ള അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് തേവലപ്പുറം ശ്രീകുമാർ, റിട്ട ഡിവൈ.എസ്.പി ടി.പി.ദിലീപ്, കടയ്ക്കൽ റിട്ട. ഡിവൈ.എസ്.പി പ്രഭാകരൻ, രവീന്ദ്രൻ പിള്ള, ജില്ലാ സെക്രട്ടറി സുരേന്ദ്രൻ, വെൽഫെയർ കമ്മിറ്റി അംഗം ജി.മുരളീധരൻ എന്നിവർ സംസാരിച്ചു.