ഡിജിറ്റൽ സർവേ സ്വിച്ച് ഓൺ കർമ്മം

Wednesday 01 February 2023 1:27 AM IST

കരുനാഗപ്പള്ളി: സംസ്ഥാനത്ത് സമ്പൂർണ ഡിജിറ്റൽ സർവേ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി താലൂക്കിൽ ആർ.ടി.കെ മെഷീൻ ഉപയോഗിച്ചുള്ള ഡിജിറ്റൽ സർവ്വേയ്ക്ക് തുടക്കം കുറിച്ചു. മെഷീൻ സ്വിച്ച് ഓൺ കർമ്മം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. കല്ലേലിഭാഗം വില്ലേജിൽ, എൽ.വി.യു.പി.എസ് സ്കൂളിൽ വെച്ചു നടന്ന ചടങ്ങിൽ റീ സർവേ സൂപ്രണ്ട് കെ.റഷീദ് അദ്ധ്യക്ഷനായി. തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, വാർഡ് മെമ്പർ എസ്.സുജാത എന്നിവർ സംസാരിച്ചു. യോഗത്തിൽ സർവേ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ, കല്ലേലിഭാഗം, കുലശേഖരപുരം വില്ലേജുകളിലാണ് ഡിജിറ്റൽ സർവേ നടപ്പിലാക്കുന്നത്. ആർ.ടി.കെ, ഡ്രോൺ, ആർ.ടി.എസ് എന്നീ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ആറു മാസത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.