ഗാന്ധിജി അനുസ്‌മരണവും പ്രതിഭാഅനുമോദനവും

Wednesday 01 February 2023 1:29 AM IST

കണ്ണനല്ലൂർ : ഡീസന്റ് ജംഗ്‌ഷൻ വെട്ടിലത്താഴം പബ്ലിക് ലൈബ്രറിയിൽ ഗാന്ധിജി അനുസ്മരണവും പ്രതിഭാഅനുമോദനവും നടന്നു. ലൈബ്രറി പ്രസിഡന്റ് സി.സുധാകരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ.അബൂബേക്കർ കുഞ്ഞ് ഉദ്‌ഘാടനം ചെയ്തു. കേരള കശുഅണ്ടി തൊഴിലാളി സമാശ്വാസ ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.സുഭഗൻ മുഖ്യപ്രഭാഷണവും അനുമോദനവും നടത്തി. വാർഡ് മെമ്പർ എസ്.സിന്ധു, ചരുബോസ്, മണി കെ.ചെന്താപൂര്, ഡി.വിനോദ് കുമാർ, ആർ.വിജയൻപിള്ള എന്നിവർ സംസാരിച്ചു. മുതിർന്ന ഗ്രന്ഥശാല പ്രവർത്തകരായ അബൂബേക്കർ കുഞ്ഞിനേയും ആർ.സുഭഗനെയും ഗ്രന്ഥശാല പ്രസിഡന്റ് സി.സുധാകരൻ പിള്ള അനുമോദിച്ചു. ജില്ലാലൈബ്രറി ബാലോത്സവത്തിലെ വിജയികളായ ജി.എസ്.മീനാക്ഷി, അഭിരാമി,​ ജി.എസ്.നവനീത്, ആദില എന്നിവർക്കും ഗ്രന്ഥശാല തല പെൺവായനാ മത്സരത്തിൽ വിജയിച്ച ജെ.റാണി മോൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം എൻ.മോഹനൻ സ്വാഗതവും ലൈബ്രറി ജോയിന്റ് സെക്രട്ടറി ബി.അനിൽകുമാർ നന്ദിയും പറഞ്ഞു.