വാറ്റ് കുടിശിക എഴുതിത്തള്ളണം
Wednesday 01 February 2023 1:32 AM IST
കൊട്ടാരക്കര: ജി.എസ്.ടി നടപ്പാക്കുന്നതിനു മുമ്പുള്ള വാറ്റ് കുടിശ്ശിക എഴുതിത്തള്ളണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.അബ്ദുൾ നാസർ ആവശ്യപ്പെട്ടു. സ്വർണ മേഖലയിൽ നിന്ന് നികുതി വരുമാനം കുറവാണെന്നുള്ള ചില കേന്ദ്രങ്ങളുടെ പ്രചരണം അടിസ്ഥാന രഹിതമാണ്. സ്വർണ റിക്കവറിക്ക് സർക്കാർ മാനദണ്ഡം ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റ് സമ്മേളനം ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ.കെ.വി.സുജിത് ശിൽപ്പ അദ്ധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.പ്രേമാനന്ദ്,സംസ്ഥാന സെക്രട്ടറി എസ്.പളനി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്. സാദിക്, വിജയകൃഷ്ണ വിജയൻ, ഷിഫാസ് നാസ്കോ, ബോബി റോസ്, രാജു ജോൺ, ജോബിൻ രഞ്ജൻ എന്നിവർ സംസാരിച്ചു.