പൊലീസിനെ ആക്രമിച്ചതിന് കാപ്പ പ്രതി വീണ്ടും അറസ്റ്റിൽ

Wednesday 01 February 2023 1:41 AM IST

പുനലൂർ: കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ യുവാവ് പൊലീസിനെ അക്രമിച്ചതിന് അറസ്റ്റിലായി. കാര്യറ ചരുവിള വീട്ടിൽ നിസാറുദ്ദീനെയാണ് (37) പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കാര്യറ സ്വദേശിയായ ഒരാളെ കുത്തിക്കൊലപ്പെടുത്താൻശ്രമിച്ചത് തടഞ്ഞ എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിക്കുകയും പൊലീസ് ജീപ്പ് തല്ലിത്തകർക്കുകയും ചെയ്തതിനെ തുടർന്നാണ് യുവാവിനെ കാപ്പ നിയമം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്തത്. പുനലൂർ ഡിവൈ.എസ്.പി ബി.വിനോദ്, സി.ഐ ടി.രാജേഷ് കുമാർ, എസ്.ഐ ഹരീഷ്, സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സുരേഷ് കുമാർ, ഇന്റലിജൻസ് എ.എസ്.ഐ അമീൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.