ഗുരുദേവ ചരിത്രം തമിഴ് പരിഭാഷ പ്രകാശനം ചെയ്തു

Wednesday 01 February 2023 2:02 AM IST

ചെന്നൈ: 'ശ്രീ നാരായണ ഗുരു ദി പെർഫക്ട് യൂണിയൻ ഒഫ് ബുദ്ധ ആൻഡ് ശങ്കര" എന്ന പേരിൽ അശോകൻ വേങ്ങശേരി കൃഷ്ണൻ രചിച്ച ഗുരുദേവ ജീവചരിത്രത്തിന്റെ തമിഴ് പരിഭാഷ ചെന്നൈ ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ തമിഴ്നാട് മുൻ ഡി.ജി.പി എം. രവി മുൻ കേന്ദ്രമന്ത്രിയും പ്രഭാഷകനുമായ കെ. വെങ്കിടപതിക്ക് നൽകി പ്രകാശനം ചെയ്തു.

സമിതി പ്രസിഡന്റ് കെ. ചെന്താമര, ജനറൽ സെക്രട്ടറി വി. സുധീർ, മുൻ എം.എൽ.എ എ.എം. ഷൺമുഖം, തിരുപ്പൂർ സി.വി. വേണുഗോപാൽ, അനീഷ് പ്രകാശ്, കോറൽ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു. ജയരാജ് ഭാരതി പുസ്തകം പരിചയപ്പെടുത്തി. പ്രഷീദ് കുമാർ സ്വാഗതവും ഡൗട്ടൻ മോഹൻ നന്ദിയും പറഞ്ഞു.

തമിഴ് എഴുത്തുകാരനും അദ്ധ്യാപകനുമായ ആർ. ബാലകൃഷ്ണനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്. മുംബയ് ശ്രീനാരായണ മന്ദിര സമിതി മറാത്തി പരിഭാഷ 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. ഹിന്ദി പരിഭാഷയുടെ പ്രകാശനം അഞ്ചിന് മുംബയ് ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കും. തെലുങ്ക്, ബംഗാളി പരിഭാഷകളും ഉടൻ പുറത്തിറങ്ങും. കൊണാർക്ക് പബ്ളിഷേഴ്സാണ് പ്രസാധകർ.