കാൻസലൊ ലോണിൽ ബയേണിൽ

Wednesday 01 February 2023 6:31 AM IST

മ്യൂണിക്ക്: പോർച്ചുഗീസ് പ്രതിരോധ താരം ജാവോ കാൻസലൊ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റ‌ സിറ്റിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ബുണ്ടസ് ലിഗ ജേതാക്കളായ ബയേൺ മ്യൂണിക്കിലെത്തി. ഈ സീസൺ അവസാനിക്കും വരെയാണ് കരാർ. തുടർന്ന് താരത്തെ സ്ഥിരമായി സ്വന്തമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും കരാറിലുണ്ട്. ഈ സീസണിൽ ഇതുവരെ സിറ്റിക്കായി 16 ലീഗ മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ കാൻസലൊയ്ക്ക് പക്ഷെ മാഞ്ചസ്റ്റർ ഡെർബിയിലെ സിറ്റിയിലെ തോൽവിക്ക് ശേഷം കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. നെതർലൻഡ്സ് യുവതാരം നാഥാൻ അകെയുടെ സിറ്രിയിലേക്കുള്ള വരവും കാൻസലൊയ്ക്ക് തിരിച്ചടിയായി.