വോളിബാൾ ക്ളബ് ലോക ചാമ്പ്യൻഷിപ്പ് ഇന്ത്യയിൽ

Wednesday 01 February 2023 6:36 AM IST

കൊച്ചി: സൂപ്പർ താരങ്ങൾ അണിനിരക്കുന്ന വോളിബാൾ ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പിന് വേദിയായി ഇന്ത്യയെ തിരഞ്ഞെടുത്തു. രാജ്യത്തിന്റ കായിക ചരിത്രത്തിൽ ആദ്യമായാണിത്.

2023-2024 വർഷങ്ങളിലെ പ്രൈം വോളിബാൾ ചാമ്പ്യന്മാർക്ക് ഇറ്റലി, ബ്രസീൽ, ഇറാൻ തുടങ്ങി ലോകത്തെ ഏറ്റവും മികച്ച വോളിബാൾ രാജ്യങ്ങളിൽ നിന്നുള്ള ക്ലബ്ബുകളുമായി മാറ്റുരയ്ക്കാൻ അവസരം ലഭിക്കും. വോളിബാൾ വേൾഡിന്റെയു എഫ്.ഐ.വി.ബിയുടേയും നേതൃത്വത്തിൽ ഈ വർഷം ഡിസംബർ ആറിനും പത്തിനും ഇടയിലായിരിക്കും ചാമ്പ്യൻഷിപ്പ്. പ്രൈം വോളിബോൾ ലീഗ് ആരംഭിച്ചതിന് ശേഷം ഇന്ത്യയിൽ വോളിയിലെ വൻ കുതിച്ചുചാട്ടമാണ് ക്ലബ് ലോകചാമ്പ്യൻഷിപ്പിന്റെ വരവിന് വഴിതുറന്നത്.

 കൊച്ചി ? ഈ വർഷം അവസാനത്തോടെ ആതിഥേയ നഗരത്തെ പ്രഖ്യാപിക്കും. പട്ടികയിൽ മുന്നിൽ കൊച്ചിയുമുണ്ട്. പ്രഥമ പ്രൈം വോളിക്ക് ആതിഥേയരായതും വോളിബാളിന് കൂടുതൽ ആരാധകരുള്ളതും കൊച്ചിക്ക് നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 350,000 ഡോളർ വോളിബോൾ ലോക ചാമ്പ്യൻ പട്ടത്തിന് പുറമെ 350,000 ഡോളർ സമ്മാനത്തുകയും ജേതാക്കൾക്ക് ലഭിക്കും.

പുരുഷന്മാരുടെ ഏറ്റവും മികച്ച വോളിബാൾ ചാമ്പ്യൻഷിപ് ആദ്യമായി ഇന്ത്യയിലേക്ക് വരുന്നതിൽ എഫ്.ഐ.വി.ബി അതിയായ സന്തോഷത്തിലാണ് ഡോ.ആരി എസ്. ഗ്രാഫ പ്രസിഡന്റ് എഫ്.ഐ.വി.ബി